വൻകൂവർ: കാനഡയിലുടനീളം സൈനിക റിക്രൂട്ട്‌മെന്റിൽ വൻവർധനയെന്ന് റിപ്പോർട്ട്. പസഫിക് ഡിറ്റാച്ച്‌മെന്റുകളിൽ മാത്രം 700-ലധികം പുതിയ റിക്രൂട്ട്‌മെൻ്റുകൾ കനേഡിയൻ സായുധ സേനയുടെ (CAF) ഭാഗമായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രാജ്യവ്യാപ കമായി യുവാക്കൾക്കിടയിൽ സൈന്യത്തിൽ ചേരുന്നതിനുള്ള താത്‌പര്യം വർധിച്ചു വരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സായുധ സേനയിലെ ഒഴിവുകൾ നികത്തുന്നതിനും പ്രതിരോധ മേഖല ശക്തമാക്കുന്നതിനും വേണ്ടി കനേഡിയൻ സർക്കാർ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങളും ആകർഷകമായ ആനുകൂല്യങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ കൂടുതൽ വേഗത്തിലാക്കിയതും കൂടുതൽ ആളുകളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്.

പസഫിക് മേഖലയിൽ നിന്നുള്ള ഈ മികച്ച പങ്കാളിത്തം രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധതയ്ക്ക് വലിയ ഊർജ്ജം നൽകുമെന്നും വരും മാസങ്ങളിൽ കൂടുതൽ പേർ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. 2025, 26 വർഷത്തിൽ ലോവർ മെയിൻലാൻഡ് വൻകൂവർ ഏരിയയിൽ നിന്നും 480 പേർ എൻറോൾ ചെയ്തതായും CFRC പസഫിക്കിൽ 700 ൽ അധികം എൻറോൾമെന്റുകൾ ഉണ്ടായിരുന്നതായും ക്യാപ്റ്റൻ ജോഷ്വ രജിസ്റ്റർ പറഞ്ഞു.
