Tuesday, May 19, 2026

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രം​ഗത്ത്. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണമെന്നും ബസ് ഉടമകൾ.

യാത്രക്കാരുടെ വലിയൊരു വിഭാഗം കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകൾക്ക് വരുമാന നഷ്ടം സംഭവിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കും. ​ഗതാ​ഗത മന്ത്രിയുമായും ച‍ർച്ച നടത്തും. സ‍‍‍ർക്കാർ ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തിയില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന പദ്ധതികൾ സ‍ർക്കാ‍ർ രൂപീകരിക്കണമന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!