Thursday, May 21, 2026

വിക്രംജീത് സിംഗ് ഔജ്‌ലയെ ഒന്റാരിയോ കോടതി ജഡ്ജിയായി നിയമിച്ചു

ടൊറന്റോ: ബ്രാംപ്ടണിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായ വിക്രംജീത് സിംഗ് ഔജ്‌ലയെ ഒന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിലെ ജഡ്ജിയായി ഔദ്യോഗികമായി നിയമിച്ചു. ഒന്റാരിയോയിലുടനീളമുള്ള ക്ലയന്റുകളെ പ്രതിനിധീകരിച്ച് ആദരണീയമായ ഒരു നിയമജീവിതം കെട്ടിപ്പടുത്തിട്ടുള്ള ഔജ്‌ല, ബ്രാംപ്ടണിലെയും ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും നിയമ സമൂഹത്തിൽ അറിയപ്പെടുന്ന മുഖമാണ്‌. ക്രിമിനൽ കേസുകൾ, കുടുംബ തർക്കങ്ങൾ, പ്രവിശ്യാതല നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ കേസുകളാണ് ഒന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. അഭിഭാഷകനിൽ നിന്ന് ഒന്റാരിയോയിലെ നീതിന്യായ വ്യവസ്ഥയു‌ടെ തലപ്പത്തേക്കുള്ള ഈ നിയമനം അദ്ദേഹത്തിന്റെ നിയമ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

2011-ൽ ഒന്റാരിയോ ബാറിൽ അംഗമായ അദ്ദേഹം ബ്രാംപ്ടണിലെ പീൽ ക്രൗൺ അറ്റോർണി ഓഫീസിൽ അസിസ്റ്റന്റ് ക്രൗൺ അറ്റോർണിയായാണ് കരിയർ ആരംഭിച്ചത്. 2024 മുതൽ ഡഫറിൻ കൗണ്ടിയിലെ ക്രൗൺ അറ്റോർണിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യോർക്ക് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒസ്ഗൂഡ് ഹാൾ ലോ സ്കൂളിൽ നിന്നാണ് നിയമ ബിരുദം നേടിയത്. ഒന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ചതായി അറ്റോർണി ജനറൽ ഡഗ് ഡൗണിയാണ്‌ അറിയിച്ചത്‌. മെയ് 27 മുതൽ നിയമനം പ്രാബല്യത്തിൽ വരും. മാത്യു റെയ്മണ്ട് കപുട്ടോ, കെന്നത്ത് ആഷർ ഫിഷ്മാൻ, സീൻ പീറ്റർ ഹോർഗൻ, അന്യ കോർട്ടെനാർ എന്നിവരാണ് വിക്രംജീത് ഔജ്ലയ്‌ക്കൊപ്പം നിയമിതരായ മറ്റു ജഡ്ജിമാർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!