Saturday, May 23, 2026

‘സ്പോൺസർമാർ കൈവിട്ടു’; പ്രതിസന്ധികളെ കാറ്റിൽപ്പറത്തി ടൊറന്റോ പ്രൈഡ് മേള മുന്നോട്ട്

ടൊറന്റോ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇത്തവണത്തെ പ്രൈഡ് ടൊറന്റോ (Pride Toronto) ആഘോഷങ്ങൾ മുടങ്ങില്ലെന്ന് സംഘാടകർ. ഫെസ്റ്റിവലിന്റെ 45-ാം വാർഷിക വേളയിൽ ഏതാണ്ട് 7 മുതൽ 8 ലക്ഷം വരെ ഡോളറിന്റെ കുറവാണ് സംഘടന നേരിടുന്നത്. നികുതി വർദ്ധനവും മറ്റ് സാമ്പത്തിക കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രമുഖ സ്പോൺസർമാർ നൽകുന്ന തുകയിൽ കുറവ് വരുത്തിയതാണ് ഇതിന് പ്രധാന കാരണം.

കലാകാരന്മാരുടെ പ്രതിഫലത്തിനും സുരക്ഷാ ചെലവുകൾക്കുമായി വരും വർഷങ്ങളിൽ കാനഡ സർക്കാരിനോട് 9 മില്യൺ ഡോളറിന്റെ അധിക സഹായം സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്ര ഗ്രൂപ്പുകളിൽ നിന്നുള്ള ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ സുരക്ഷാ ചെലവുകൾ കുത്തനെ കൂടിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ടൊറന്റോ, മൺട്രിയോൾ തുടങ്ങിയ നഗരങ്ങളിലെ പ്രൈഡ് മേളകൾ വഴി വിനോദസഞ്ചാര മേഖലയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഗൂഗിൾ അടക്കമുള്ള വലിയ കമ്പനികൾ പിന്മാറിയത് തിരിച്ചടിയായെങ്കിലും, പ്രതിസന്ധികളെ മറികടന്ന് ആഘോഷങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സംഘാടകരുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!