ടൊറന്റോ: ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് ഒന്റാരിയോയിൽ ബാറുകൾക്ക് പുലർച്ചെ 4 മണിവരെ മദ്യം വിൽക്കാൻ അനുമതി നൽകി. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ഈ ഇളവ് നിലവിലുണ്ടാകുക. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. വിവിധ സമയങ്ങളിൽ മത്സരങ്ങൾ നടക്കുന്നതിനാൽ ആരാധകർക്ക് മത്സരങ്ങൾ കാണാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം, ബ്രിട്ടീഷ് കൊളംബിയയിൽ മദ്യവിൽപ്പന സമയത്തിൽ മാറ്റമുണ്ടാകില്ല. മത്സരങ്ങൾ നിലവിലെ സമയപരിധിക്കുള്ളിൽ തന്നെയായതിനാലാണ് അധിക ഇളവ് ആവശ്യമില്ലാത്തതെന്ന് അധികൃതർ വ്യക്തമാക്കി.
