കോഴിക്കോട്: ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശിയായ സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്.
ബുധനാഴ്ച വീട്ടിലെ ഡൈനിംഗ് ടേബിളിന് മുകളിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
