കാലിഫോർണിയ: ഫെബ്രുവരി 25-ന് ICE (Immigration and Customs Enforcement) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത മലയാളിയായ ആൽബിൻ മാത്യൂ (ആൽബിച്ചൻ മുരിങ്ങയിൽ) തന്റെ ഡിറ്റൻഷൻ ചോദ്യം ചെയ്ത് യുഎസ് ഫെഡറൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു.മെയ് 4 നാണ് ഹർജി നൽകിയത് . ആൽബിൻ മാത്യൂ നിലവിൽ കാലിഫോർണിയ സിറ്റി കറക്ഷണൽ സെന്ററിൽ (ICE) തടവിലാണ് (A# 233-752-993).

തന്റെ ഡിറ്റൻഷൻ ഭരണഘടനാപരമായി തെറ്റാണെന്നും ഉടൻ റിലീസ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി നൽകിയത്. മെയ് 12-ന് ഗവണ്മെന്റിന്റെ അപേക്ഷ പ്രകാരം ചില രേഖകൾ സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടു.ഹർജിയിൽ താൽക്കാലിക റിലീസ് ആവശ്യം കോടതി നിരസിച്ചെങ്കിലും ബോണ്ട് ഹിയറിങ് നടത്താൻ ഐസിനോട് ആവശ്യപ്പെട്ടിരുന്നു.മെയ് 14-ന് ഗവണ്മെന്റ് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചു.
ആൽബിൻ മാത്യൂ കാനഡയിൽ നിന്ന് യുഎസിലേക്ക് കടന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഡിറ്റൻഷനും ഇമിഗ്രേഷൻ പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. കേസ് ഇപ്പോഴും തുടരുകയാണ്.

