Sunday, May 31, 2026

ബി.സിയുടെ തെക്കൻ മേഖലയിൽ പ്രളയ ഭീഷണി; നദികളിലെ ജലനിരപ്പ് ഉയരുന്നു

വൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ മേഖലയിൽ ശക്തമായ മഴയും മഞ്ഞുരുകലും കാരണം പ്രളയ സാധ്യത ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ നിർദേശവും നൽകി. അപ്പർ കൊളംബിയ, ലാർഡ്യൂ നദി, കുട്ടെനൈ നദി എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായി ബി.സി റിവർ ഫോർകാസ്റ്റ് സെന്റർ സ്ഥിരീകരിച്ചു.

അടുത്ത ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ തുടരുന്നതിനാൽ ഡെബ്രിസ് ഫ്ലോ പോലുള്ള അപകടസാധ്യത ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

റീവൽസ്റ്റോക്കും ഗോൾഡനും ഇടയിലെ ഹൈവേ 1 മണ്ണിടിച്ചിലിനെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്നു. ഇപ്പോൾ ചില ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!