Thursday, June 4, 2026

കാല്‍ഗറിയില്‍ ഇന്ധനവില ഉയര്‍ന്നു; പെട്രോള്‍ ലിറ്ററിന് 17 സെന്റ് ആയി

കാല്‍ഗറി: ഈ ആഴ്ചയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയ നേരിയ ഇടിവിന് ശേഷം കാല്‍ഗറിയില്‍ ഇന്ധനവില വീണ്ടും ഉയരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ നഗരത്തിലെ ഭൂരിഭാഗം ഫില്ലിങ് സ്റ്റേഷനുകളിലും പെട്രോള്‍ വില ലിറ്ററിന് 1.72 ഡോളര്‍ എന്ന നിരക്കിലാണ്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 17 സെന്റിന്റെ വര്‍ധനയാണിത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറവുമാണ് വില വീണ്ടും ഉയരാന്‍ കാരണമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മെയ് മാസത്തിലെ അവസാന വാരത്തില്‍ അസംസ്‌കൃത എണ്ണയുടെ സംഭരണത്തില്‍ എട്ട് ദശലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വലിയ തോതിലുള്ള ഈ ഇടിവ് എണ്ണലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും വിപണിയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരാന്‍ ഇടയാക്കുകയും ചെയ്തു. നിലവില്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വാരത്തിന്റെ അവസാനം വരെ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത തുടരുമെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

കാനഡയിലുടനീളമുള്ള ഇന്ധന നിരക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബ്രിട്ടിഷ് കൊളംബിയയിലാണ് ഇപ്പോഴും ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം ആല്‍ബര്‍ട്ട, സസ്‌കച്വാന്‍ എന്നീ പ്രവിശ്യകള്‍ കാനഡയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്ന പ്രദേശങ്ങളായി തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!