Thursday, June 4, 2026

ഡേവിഡ് കൂണ്‍ ന്യൂ ബ്രണ്‍സ്വിക്ക് ഗ്രീന്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുന്നു; എം.എല്‍.എയായി തുടരുമെന്ന് പ്രഖ്യാപനം

ന്യൂബ്രണ്‍സ്വിക്ക്: ന്യൂബ്രണ്‍സ്വിക്ക് ഗ്രീന്‍ പാര്‍ട്ടി തലപ്പത്ത് 14 വര്‍ഷമായി തുടരുന്ന ഡേവിഡ് കൂണ്‍ (David Coon) പാര്‍ട്ടി ലീഡര്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ ഫ്രെഡറിക്ടണില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. പുതിയ പാര്‍ട്ടി തലവനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പദവിയില്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞാലും രാഷ്ട്രീയത്തില്‍ തുടര്‍ന്നും സജീവമായിരിക്കുമെന്നും ഫ്രെഡറിക്ടണ്‍ ലിങ്കണില്‍ എംഎല്‍എ ആയി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും ഡേവിഡ് കൂണ്‍ അറിയിച്ചു. വരാനിരിക്കുന്ന പുതിയ നേതൃത്വത്തിന് 2028-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൃത്യമായ പ്രവര്‍ത്തന സമയം നല്‍കാനാണ് താന്‍ ഇപ്പോള്‍ മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ലീഡറെ കണ്ടെത്താനുള്ള പാര്‍ട്ടി കണ്‍വെന്‍ഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗ്രീന്‍ പാര്‍ട്ടി വരും ആഴ്ചകളില്‍ പുറത്തുവിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!