Friday, June 5, 2026

കാൽഗറിയിൽ തുടർച്ചയായി വാഹനാപകടങ്ങൾ; മൂന്ന് ഡ്രൈവർമാർ അറസ്റ്റിൽ

കാൽഗറി: ആൽബർട്ടയിലെ കാൽഗറി നഗരത്തിൽ മൂന്ന് മണിക്കൂറിനിടെ മൂന്ന് വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ആദ്യ അപകടം വൈകിട്ട് 7 മണിയോടെ ഡിയർഫൂട്ട് ട്രെയിലിൽ നടന്നു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയും ഒരു വാഹനം മറിയുകയും ചെയ്തു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ ചികിത്സ നൽകിയ ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി 10 മണിക്ക് മുമ്പ് 88 അവന്യൂവിലും 52 സ്ട്രീറ്റ് എൻ.ഇ.യിലും(88 Avenue and 52 Street NE) മറ്റൊരു അപകടം ഉണ്ടായി. ഈ അപകടത്തിലും ഒരു വാഹനം മറിയുകയായിരുന്നു. സംഭവത്തിൽ ഒരു ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നാമത്തെ അപകടം രാത്രി 10.20 ഓടെ സെന്റർ സ്ട്രീറ്റിലും 56 അവന്യൂവിനും(Center Street & 56th Avenue) സമീപം നടന്നു. നിരവധി വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ മറ്റൊരു ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് അപകടങ്ങളെയും കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. മദ്യലഹരിയിൽ വാഹനം ഓടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായി വാഹനം ഓടിക്കുന്നവരെ കണ്ടാൽ ഉടൻ 911 നമ്പറിൽ വിവരം അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!