Sunday, June 7, 2026

ബന്ധു നിയമന വിവാദം: പഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് രാജിവച്ച് സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സനല്‍ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ചു. നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ രാഷ്ട്രീയ-പൊതുജന വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ബെന്നി തോമസ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് കൈമാറുകയായിരുന്നു. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നേരത്തെ നിയമിച്ചിരുന്നത്.

ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കെപിസിസി (KPCC) യോഗത്തില്‍ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പഴ്‌സനല്‍ സ്റ്റാഫ് നിയമനങ്ങള്‍ നടത്തുമ്പോള്‍ പാര്‍ട്ടിക്ക് ദോഷം വരാത്ത രീതിയില്‍ അതീവ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും, ഇത്തരം അനാവശ്യ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇട നല്‍കരുതായിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയും ബെന്നി തോമസിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ് വീണ്ടും രംഗത്തെത്തിയിരുന്നു. നിയമനത്തില്‍ തെറ്റില്ലെന്ന നിലപാടില്‍ മന്ത്രി ഉറച്ചുനിന്നെങ്കിലും, പാര്‍ട്ടിയിലും മുന്നണിയിലും വിഷയം വന്‍ രാഷ്ട്രീയ ആയുധമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഒടുവില്‍ ബെന്നി തോമസ് സ്ഥാനം രാജിവെക്കാന്‍ തയാറായതെന്നാണ് സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!