Sunday, June 7, 2026

സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടത്’; സലിം കുമാറിന് ആദരാഞ്ജലിയർപ്പിച്ച് വി.ഡി. സതീശൻ

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നൽകാൻ സാംസ്‌കാരിക കേരളം. പൊതുദർശനം നടക്കുന്ന പറവൂർ ടൗൺഹാളിൽ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അർപ്പിച്ചു. സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടതെന്നും സലിംകുമാർ അതുല്യപ്രതിഭയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സംഘർഷനിർഭരമായ സാഹചര്യങ്ങളിലും മലയാളികളെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാൻ കഴിവുള്ള നർമ ബോധമുള്ള കലകാരനായിരുന്നു അദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹാസ്യ നടൻ മാത്രമല്ല, അതിനേക്കാൻ വലിയ നടനാണെന്ന് അദേഹം തെളിയിച്ചിട്ടുണ്ട്. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് സലിംകുമാർ. മലയാളിക്ക് എന്ന് പറഞ്ഞാൽ അതിൽ ഒരാൾ അദേഹമായിരുന്നു. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുടുംബവുമായി ആത്മബന്ധമുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഒപ്പമുണ്ടായിരുന്നു. ഒരാവശ്യത്തിനും അദേഹം വിളിക്കാറില്ലായിരുന്നു. ഉറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് വിഡി സതീശൻ പറഞ്ഞു. ഇന്നലെ രാത്രി അന്തരിച്ച സലിംകുമാറിന്റെ ഭൗതികശരീരം, രാവിലെ എട്ടുമണിക്ക് ശേഷമാണ് പറവൂർ ടൗൺഹാളിലേക്ക് കൊണ്ടുപോയത്. ജന്മനാടായ പറവൂരിൽ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറാന് വിട നൽകാനെത്തിയത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാർ കടുത്ത പനിയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.43 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!