Wednesday, June 10, 2026

ബാറ്ററി വ്യവസായത്തിന് പ്രോത്സാഹനം; പരിസ്ഥിതി അനുമതി ചട്ടങ്ങളിൽ ഇളവുമായി നോവസ്കോഷ

ഹാലിഫാക്സ്: നോവസ്കോഷ സർക്കാർ ലെഡ്-ആസിഡ് ബാറ്ററി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥ പ്രകാരം, ലെഡ്-ആസിഡ് ബാറ്ററി നിർമ്മാണ സ്ഥാപനങ്ങൾക്ക് ഇനി ഇൻഡസ്ട്രിയൽ അപ്രൂവൽ മാത്രം മതിയാകും.

ഇതുവരെ ഇത്തരം പദ്ധതികൾക്ക് ഇൻഡസ്ട്രിയൽ അപ്രൂവലിനൊപ്പം ക്ലാസ് II പരിസ്ഥിതി വിലയിരുത്തലും (Environmental Assessment) നിർബന്ധമായിരുന്നു. പുതിയ മാറ്റത്തോടെ കാനഡയിലെ മറ്റ് പ്രവിശ്യകൾക്ക് സമാനമായി പരിസ്ഥിതി അനുമതി ചട്ടങ്ങൾ ലളിതമായി.
മുൻപ് നോവസ്കോഷയിൽ മാത്രമാണ് ഇതിനായി ക്ലാസ് II പരിസ്ഥിതി വിലയിരുത്തൽ നിർബന്ധമാക്കിയിരുന്നത്.

വാഹനങ്ങൾ, സമുദ്ര ഗതാഗത ഉപകരണങ്ങൾ, ഊർജ സംഭരണ സംവിധാനങ്ങൾ, വ്യാവസായിക യന്ത്രങ്ങൾ, ഐടി സെർവറുകൾ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയ്ക്ക് ഊർജം സംഭരിക്കാനും വിതരണം ചെയ്യാനും ലെഡ്-ആസിഡ് ബാറ്ററികൾ വ്യാപകമായി ഉപയോഗിക്കുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി. ഈ നിയന്ത്രണ ഇളവ് പ്രവിശ്യയിൽ പുതിയ നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!