Friday, June 12, 2026

കാനഡയിൽ കുടുംബങ്ങളുടെ കടബാധ്യത ഉയരുന്നു; ആശങ്കയായി പുതിയ കണക്കുകൾ

ഓട്ടവ: കാനഡയിലെ കുടുംബങ്ങളുടെ കടബാധ്യത വരുമാന വളർച്ചയെ മറികടന്ന് തുടർച്ചയായി ആറാം പാദവും ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 2026-ലെ ആദ്യ പാദത്തിൽ കുടുംബങ്ങളുടെ ക്രെഡിറ്റ് മാർക്കറ്റ് കടം, വിനിയോഗിക്കാവുന്ന വരുമാനത്തിന്റെ 179.6 ശതമാനത്തിലെത്തി. അതായത്, ഓരോ ഒരു ഡോളർ വരുമാനത്തിനും ശരാശരി 1.80 ഡോളറിന്റെ കടബാധ്യതയുണ്ടെന്നാണ് കണക്ക്.
വായ്പകളുടെ മൊത്തം തുക 35.5 ബില്യൺ ഡോളറിലെത്തി.

ഉയർന്ന ജീവിതച്ചെലവ്, ഭവനവായ്പകളുടെ ഉയർന്ന പലിശനിരക്ക്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവയാണ് കാനഡയിൽ കുടുംബങ്ങളുടെ കടബാധ്യത ഉയരാൻ പ്രധാന കാരണങ്ങൾ. വരുമാനത്തേക്കാൾ കൂടുതൽ തുക ദൈനംദിന ആവശ്യങ്ങൾക്കായി കടം വാങ്ങേണ്ടിവരുന്നത് പലരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!