Friday, June 12, 2026

G7 ഉച്ചകോടിക്ക് മുന്നോടിയായി കാർണി–മാക്രോൺ കൂടിക്കാഴ്ച; കാനഡ–ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

പാരിസ്: G7 ഉച്ചകോടിക്ക് മുന്നോടിയായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഫ്രാൻസ് പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഫ്രാൻസിലെ പാരിസിലാണ് ഇന്ന് വൈകുന്നേരം ഇരുവരുടെയും കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.വ്യാപാരം, പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ കാനഡയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയും പിന്നീട് മാക്രോൺ ഒരുക്കുന്ന വിരുന്നിലും കാർണി പങ്കെടുക്കും. G7 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഈ സന്ദർശനം ഇരുനേതാക്കളും ഭാവി സഹകരണങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമായി കണക്കാക്കുമെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു.

യൂറോപ്യൻ യൂണിയനിൽ കാനഡയുടെ മൂന്നാമത്തെ വലിയ വാണിജ്യ വിപണിയാണ് ഫ്രാൻസ്. കൂടാതെ വിദേശ നിക്ഷേപത്തിന്റെ അഞ്ചാമത്തെ വലിയ ഉറവിടവുമാണ് ഫ്രാൻസ്. യൂറോപ്യൻ യൂണിയനും കാനഡയും തമ്മിലുള്ള നിലവിലെ വ്യാപാര കരാറുകൾ കൂടുതൽ ലളിതമാക്കാൻ ഫ്രാൻസിന്റെ പിന്തുണ കാനഡയ്ക്ക് അത്യന്തം ആവശ്യമാണ്. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും നേതാക്കൾ വിലയിരുത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!