Friday, June 19, 2026

പൊലീസിലെ വംശീയ അധിക്ഷേപം അന്വേഷണം; കെബെക്ക് പ്രീമിയര്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ പോലീസിനുള്ളിലെ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് ഒരു പൊതു അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ രംഗത്ത്. പ്രവിശ്യാ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തമെന്നാണ് കെബെക്ക് പ്രീമിയര്‍ ക്രിസ്റ്റിന്‍ ഫ്രെഷെറ്റിന് കത്തില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി പ്രീമിയറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്‍ട്രിയോള്‍-നോര്‍ഡ് ബറോയിലെ ഒരു പോലീസ് സ്റ്റേഷനിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കും അറബ് വംശജര്‍ക്കും നേരെയുണ്ടായ വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് 16 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായിരിക്കുന്നത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരില്‍ രണ്ടുപേരെ ഇതിനകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമോ എന്ന് തീരുമാനിക്കാന്‍ രണ്ട് കേസുകള്‍ കെബെക്കിലെ ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ ആന്‍ഡ് പീനല്‍ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ കൃത്യമായ സ്വഭാവം മണ്‍ട്രിയോള്‍ പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിരോധ നടപടികള്‍ക്കിടയില്‍ കറുത്തവര്‍ഗ്ഗക്കാരായ ജനങ്ങളുടെ തലമുടി (locs) മുറിച്ചെടുത്ത് സൂക്ഷിച്ചിരുന്നതായി റേഡിയോ-കാനഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ജനങ്ങളുടെ വംശീയ പശ്ചാത്തലം മാത്രം കണക്കിലെടുത്ത് ഇവര്‍ക്കെതിരെ വ്യാജമായി പിഴ ചുമത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം വംശീയ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് പ്രീമിയര്‍ക്ക് എഴുതിയ കത്തില്‍ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുജനങ്ങളും പോലീസ് സേനയും തമ്മില്‍ തകര്‍ന്ന വിശ്വാസം വീണ്ടെടുക്കാന്‍ ഒരു പൊതു അന്വേഷണം മാത്രമാണ് ഏക പോംവഴിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ‘ഹുഡ്‌സ്റ്റോക്ക്’ (Hoodstock), ‘ക്ലിനിക് ജുറിഡിക് ഡി സെന്റ്-മിഷേല്‍’, ‘ലിഗ് ഡെസ് ഡ്രോയിറ്റ്‌സ് എറ്റ് ഡെസ് ലിബര്‍ട്ടെസ്’, ‘കനേഡിയന്‍ സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷന്‍’ എന്നീ പ്രമുഖ സംഘടനകളാണ് ഈ കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!