Monday, June 22, 2026

സമന്വയ ക്രിക്കറ്റ് ടൂർണമെന്റ് 2026; ഓഗസ്റ്റ് 1, 2 തീയതികളിൽ എഡ്മിൻ്റണിൽ

എഡ്മിന്റന്‍: സമന്വയ ക്രിക്കറ്റ് ടൂർണമെന്റ് 2026 ഓഗസ്റ്റ് 1, 2 തീയതികളിൽ എഡ്മിന്റണിലെ ഈഗിള്‍സ് പാര്‍ക്ക് വില്ലെന്യൂവില്‍ നടക്കും. പ്രവിശ്യയിലെ വമ്പന്‍മാര്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ മെഗാ സ്‌പോണ്‍സര്‍ നബില്‍ ജോണ്‍ ആണ്.

ടൂര്‍മമെന്റില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചാമ്പ്യന്‍മാരാകുന്ന ടീമിന് 3333 ഡോളര്‍, റണ്ണേഴ്സ് അപ്പിന് 1111 ഡോളര്‍ എന്നിവ സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ബാറ്റര്‍, ബൗളര്‍, ടീം പ്ലെയര്‍, ഫീല്‍ഡര്‍, വിക്കറ്റ് കീപ്പര്‍ എന്നിവര്‍ക്കും പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്.

ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 399 ഡോളര്‍ ആണ്. ജൂലൈ 10 വരെയാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പര്‍ ചുവടെ .

സുമേഷ് – (587) 986-5520
സുമിത്ത് -(604) 600-7897

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!