Monday, June 22, 2026

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനിയും അങ്കണവാടി ജീവനക്കാരിയുമായ ഗീത (45) ആണ് മരിച്ചത്.

പനി ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന ഗീത ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇതോടെ ഈ വർഷം പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്.

ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം ആശങ്കയുണ്ടാക്കുകയാണ്. വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പകർച്ചവ്യാധി പ്രതിരോധത്തിനായി പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!