Friday, June 26, 2026

അഞ്ച് പ്രധാന പവർലൈൻ പദ്ധതികളുമായി കാനഡ; വൈദ്യുതി ശൃംഖല ഇരട്ടിയാക്കുക ലക്ഷ്യം

ഓട്ടവ: 2050-ഓടെ രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ ശേഷി ഇരട്ടിയാക്കാനുള്ള ‘പവർ കാനഡ സ്ട്രോങ്’ പദ്ധതി കാനഡ പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് നടപടി.അഞ്ച് സുപ്രധാന പവർലൈൻ പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് കാനഡ ഫെഡറൽ സർക്കാർ.

ഗ്രിഡ് വികസനത്തിനായി 1 ട്രില്യൺ കനേഡിയൻ ഡോളറിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാറ്റ്, സൗരോർജ്ജം, ആണവോർജ്ജം എന്നിവയ്ക്ക് പുറമെ പ്രകൃതിവാതകത്തിന്റെ ഉപയോഗത്തിനും ഊന്നൽ നൽകുന്നുണ്ട്. പദ്ധതിയിലൂടെ തൊഴിലവസരങ്ങളും വർധിക്കും. ഈ ബൃഹത്തായ പദ്ധതിയ്ക്ക് ഒരു ലക്ഷത്തിലധികം പുതിയ വിദഗ്ധ തൊഴിലാളികളെയാണ് ആവശ്യം. പുതിയ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2050ഓടെ രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വ്യവസായ മേഖലയുടെ വളർച്ച, ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം, ഹീറ്റ് പമ്പുകളുടെ വർധിച്ച ഉപയോഗം, കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകത എന്നിവ കണക്കിലെടുത്താണ് അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകുന്നത്.

നിലവിൽ കാനഡയിലെ പല പ്രവിശ്യകളും പരസ്പരം കൈമാറുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി അമേരിക്കയുമായാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വൈദ്യുതി കൈമാറ്റം ശക്തിപ്പെടുത്തുന്നതിലൂടെ ചെലവ് കുറയ്ക്കാനും വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനുമാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!