മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് സൈക്കിള്‍ യാത്രികര്‍ക്ക് നല്‍കുന്ന പിഴകളുടെ എണ്ണവും കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, നടപ്പാതകളിലൂടെ സൈക്കിള്‍ ഓടിക്കുക, ഇയര്‍ഫോണുകളോ നോയിസ് ക്യാന്‍സലിങ് ഹെഡ്ഫോണുകളോ ഉപയോഗിക്കുക, ഹെല്‍മറ്റ് ഇല്ലാതെ ഇലക്ട്രിക് സൈക്കിള്‍ ഓടിക്കുക എന്നിവയാണ് പ്രധാനമായും പിഴ ഈടാക്കുന്ന കുറ്റങ്ങള്‍.
കഴിഞ്ഞ വര്‍ഷം മാത്രം നഗരത്തില്‍ ഒന്‍പതിനായിരത്തി അഞ്ഞൂറിലധികം (9,500) ട്രാഫിക് ടിക്കറ്റുകളാണ് സൈക്കിള്‍ യാത്രികര്‍ക്ക് നല്‍കിയത്. 80 മുതല്‍ 100 ഡോളര്‍ വരെയാണ് ഇതിന്റെ പിഴത്തുക. 2020നെ അപേക്ഷിച്ച് പിഴകളുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2022 മുതല്‍ ഓരോ വര്‍ഷവും ഈ നിരക്ക് ഉയരുകയാണ്.

എന്നാല്‍ പോലീസിന്റെ ഈ നടപടി തെറ്റായ മുന്‍ഗണനകള്‍ വെച്ചാണെന്ന് പ്രമുഖ സൈക്കിള്‍ അനുകൂല സംഘടനയായ ‘വേലോ ക്യൂബെക്’ (ഢലഹീ ഝൗലയലര) ആരോപിക്കുന്നു. കോവിഡിന് മുന്‍പുള്ള കാലഘട്ടത്തില്‍ ഇതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ (പ്രതിവര്‍ഷം പന്ത്രണ്ടായിരത്തോളം) ടിക്കറ്റുകള്‍ നല്‍കിയിരുന്നതായി വേലോ കെബെക് പ്രോഗ്രാം ഡയറക്ടര്‍ മഗാലി ബെബ്രോണ്‍ ചൂണ്ടിക്കാണിക്കുന്നു. ചെറിയ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്നതിനെ അവര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ഹെല്‍മറ്റ് ഇല്ലാതെ ഇ-ബൈക്ക് ഓടിച്ചതിന് പിഴ ലഭിച്ചവരില്‍ കാല്‍ഭാഗവും നഗരത്തിലെ പൊതു സൈക്കിള്‍ ഷെയറിങ് സംവിധാനമായ ‘ബിക്‌സി’ (Bixi) ഉപയോഗിച്ചവരാണ്. സാധാരണ ബൈക്ക് പ്രതീക്ഷിച്ച് സ്റ്റേഷനിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ ഇ-ബൈക്കുകള്‍ എടുക്കേണ്ടി വരാറുണ്ടെന്നും അവര്‍ പറഞ്ഞു. അതിനാല്‍ ബൈക്ക് ഷെയറിങ് ഉപഭോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിയമത്തില്‍ ഇളവ് വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഹെഡ്ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളപ്പോള്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് അത് പൂര്‍ണ്ണമായി നിരോധിക്കുന്നതിനെയും സംഘടന ചോദ്യം ചെയ്തു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വന്‍കിട നിയമലംഘനങ്ങളിലേക്ക് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നഗരത്തില്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വേലോ കെബെക് ആവശ്യപ്പെട്ടു.
