Friday, July 3, 2026

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, കിഷ്‌കിന്ധാ കാണ്ഡം

ന്യൂഡല്‍ഹി: 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ആര്‍ക്കൊക്കെ എന്ന് ഇന്നറിയാം. പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം 11-അംഗ ജൂറി പൂര്‍ത്തിയാക്കി.

2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, കിഷ്‌കിന്ധാ കാണ്ഡം എന്നിവയാണ് ഇത്തവണ മലയാളത്തില്‍ നിന്ന് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍. സംവിധായകന്‍ ജയരാജും അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി സംഘത്തിലുണ്ട്. 2012ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി നേരത്തെ ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേരത്തെയും ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാള സിനിമ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര ജൂറിയുടെ ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചതും മലയാള സിനിമയുടെ അഭിമാന നേട്ടങ്ങളിലൊന്നാണ്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാര മത്സരത്തില്‍ മമ്മൂട്ടിയുടെ പേരും ശക്തമായി ഉയരുന്നുണ്ട്. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മത്സരരംഗത്തുള്ളത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവന്‍ മികച്ച സഹനടനായും ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലൂടെ ഉര്‍വശി മികച്ച സഹനടിയായും ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഇത്തവണ ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘കിഷ്‌കിന്ധാകാണ്ഡം’ ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങള്‍ ശക്തമായ മത്സരരംഗത്തുള്ളതിനാല്‍, ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ കേരളത്തിന് എത്ര നേട്ടങ്ങള്‍ ലഭിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!