Sunday, July 5, 2026

ആനക്കൊമ്പ് കേസ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

കൊച്ചി: ആനക്കൊമ്പ് വിവാദത്തില്‍ നിയമപരിരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് (amnesty) സംവിധാനം പ്രയോജനപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെയും ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെയും കൃത്യമായ കണക്കുകള്‍ താരം വനംവകുപ്പിന് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.

വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നിയമവിരുദ്ധമായി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് ആരെങ്കിലും നിയമനടപടി നേരിടുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഉപയോഗിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കൈവശമുള്ള വസ്തുക്കളുടെ വിവരങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുന്‍പാകെ സമര്‍പ്പിച്ച് കേസില്‍ നിന്ന് വിടുതല്‍ നേടാന്‍ സാധിക്കും. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് (DFO) അപേക്ഷ നല്‍കിയത്.

മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലുള്ള രണ്ട് ജോഡി ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും വിവരങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍) ആക്ട് പ്രകാരം നടത്തിയ ഈ പരിശോധനയ്ക്ക് ശേഷം ഡിഎഫ്ഒ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതോടെ, ഏറെ വര്‍ഷങ്ങളായി തുടരുന്ന ആനക്കൊമ്പ് കേസിലെ നിയമനടപടികളില്‍ നിന്നും കുറ്റാരോപണങ്ങളില്‍ നിന്നും മോഹന്‍ലാലിന് പൂര്‍ണ്ണ മോചനം നേടാനാകുമെന്നാണ് കരുതുന്നത്.

മുന്‍പ് സര്‍ക്കാര്‍ നടന് നല്‍കിയിരുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സാങ്കേതിക കാരണങ്ങളാല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷമാണ് കോടതി നിരീക്ഷണം കൂടി കണക്കിലെടുത്ത് വനംവകുപ്പ് പുതിയ പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചതും താരം അത് പ്രയോജനപ്പെടുത്തിയതും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!