Saturday, July 11, 2026

കിച്ചനറിലെ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം: പ്രതികളെ കണ്ടെത്താൻ CCTV ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

ടൊറന്റോ: കാനഡയിലെ കിച്ചനറിൽ വ്യാപാര സ്ഥാപനത്തിന് തീ വെച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി വാട്ടർലൂ റീജനൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.2026 മേയ് 30ന് പുലർച്ചെ 5 മണിയോടെയാണ് ലാൻകാസ്റ്റർ സ്ട്രീറ്റ് ഈസ്റ്റിനും എലിസബത്ത് സ്ട്രീറ്റിനും സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി തീ വെച്ചത്.

രണ്ട് പ്രതികളും മുഖം മറച്ച നിലയിലായിരുന്നു. അജ്ഞാതരായ രണ്ടുപേർ ചേർന്ന് കത്തുന്ന ദ്രാവകം ഉപയോഗിച്ച് സ്ഥാപനത്തിന് മനപ്പൂർവ്വം തീവെക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശമുള്ളവർ വാട്ടർലൂ റീജനൽ പൊലീസുമായി (ഫോൺ: 519-570-9777 -എക്സ്റ്റൻഷൻ 4496)ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!