ടൊറന്റോ: ടൊറന്റോയിലെ വാട്ടര്‍ഫ്രണ്ടിന് സമീപം പുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പോള്‍സണ്‍ ആന്‍ഡ് ചെറി സ്ട്രീറ്റ് മേഖലയിലാണ് സംഭവം.
എന്താണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ വെടിയേറ്റ നിലയില്‍ മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായ മറ്റ് പരുക്കുകള്‍ ഏറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ച് പേരെയും ഉടന്‍ തന്നെ പാരാമെഡിക്‌സ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അക്രമത്തില്‍ പങ്കാളികളായ മറ്റാരെങ്കിലും ഇനി പിടിയിലാകാനുണ്ടോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടനടി പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
