ടൊറന്റോ: ഒന്റാരിയോയിലെ സൂ സെ മാരിയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കിച്ചനർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ക്വീൻ സ്ട്രീറ്റ് ഈസ്റ്റിലെ ഒരു സ്ഥാപനത്തിലാണ് അക്രമം ഉണ്ടാവുന്നത്. യാത്രയ്ക്കായി വാഹനം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചതിനെ തുടർന്ന് ഒരാൾ മറ്റൊരു വ്യക്തിയെ പലതവണ മർദിച്ചതായി പൊലീസ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട വ്യക്തിയും പ്രതിയും തമ്മിൽ മുൻപരിചയമില്ലായിരുന്നു. സംഭവത്തിൽ ഇരയ്ക്ക് ഉണ്ടായ പരുക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി.കിച്ചനർ സ്വദേശിയായ 31 വയസ്സുകാരൻ മാത്യു ബ്രോഡറിക്കിനെതിരെ ആക്രമണക്കുറ്റവും പൊതുസ്ഥലത്ത് മദ്യലഹരിയിലായിരുന്നെന്ന കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്ന് സൂ സെ മാരി പൊലീസ് അറിയിച്ചു.
