Friday, July 17, 2026

റോളർ സ്കേറ്റിങ് ചെയ്യുന്നതിനിടെ വാൻ ഇടിച്ചു; കാനഡയിൽ 10 വയസുകാരിക്ക് ഗുരുതര പരുക്ക്

ടൊറന്റോ: കാനഡ വാട്ടർലൂവിലെ വെല്ലസ്ലി ടൗൺഷിപ്പിൽ നടന്ന വാഹനാപകടത്തിൽ 10 വയസുകാരിക്ക് ഗുരുതര പരുക്ക്.വ്യാഴാഴ്ച രാത്രി 8 മണിക്ക് മിൽബാങ്ക്–ലിൻവുഡ് മേഖലയിലെ അമെന്റ് ലൈൻ റോഡിൽ റോഡ് 116 സമീപമാണ് അപകടം നടന്നത്. റോളർ സ്കേറ്റിങ് ചെയ്യുന്നതിനിടെ പെൺകുട്ടിയെ ഒരു വാൻ ഇടിക്കുകയായിരുന്നുവെന്ന് വാട്ടർലൂ റീജനൽ പൊലീസ് അറിയിച്ചു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് അന്വേഷണം നടത്തുന്നതിനായി എൽമിറയ്ക്കും സെന്റ് ജേക്കബ്സിനും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശത്തെ റോഡ് വ്യാഴാഴ്ച രാത്രി നിരവധി മണിക്കൂറുകൾ അടച്ചിട്ടിരുന്നു. 71 വയസുകാരനായിരന്നു വാനിന്റെ ഡ്രൈവർ. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.അപകടം നേരിൽ കണ്ടവരുണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!