Saturday, July 18, 2026

1,700 ഹെക്ടര്‍ വിഴുങ്ങി കാട്ടുതീ; നോവസ്‌കോഷയിലെ തീ ഇപ്പോഴും നിയന്ത്രണാതീതം

നോവസ്‌കോഷ: നോവസ്‌കോഷയിലെ മൂസ്ലാന്‍ഡ് റോഡിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി പടരുന്നു. വ്യാഴാഴ്ച 300 ഹെക്ടറിലേക്ക് പടര്‍ന്ന് കാട്ടുതീ ഇപ്പോള്‍ 1,700 ഹെക്ടറിലേക്ക് വ്യാപിച്ചു. ജാക്കറ്റ് ലേക്ക് പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് തീപിടുത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ തീ നിയന്ത്രണവിധേയമല്ലെന്ന് ഡിഎന്‍ആര്‍ ഡയറക്ടര്‍ ജിം റുഡ്ഡര്‍ഹാം വ്യക്തമാക്കി.

മിന്നല്‍ മൂലമാകാം തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി മൂസ്ലാന്‍ഡ് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. 4315 മൂസ്ലാന്‍ഡ് റോഡ് മുതല്‍ ഹൈവേ 7 വരെയുള്ള പ്രദേശങ്ങളിലുള്ളവരോട് ഒട്ടും വൈകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മുസ്‌കോഡോബോയിറ്റ് റൂറല്‍ ഹൈസ്‌കൂളിലും ഷീറ്റ് ഹാര്‍ബറിലെ മറൈന്‍ ഡ്രൈവ് അക്കാദമിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകളും നാല് ഫിക്‌സഡ് വിങ് വാട്ടര്‍ ബോംബറുകളും രംഗത്തുണ്ട്. ന്യൂഫൗണ്ട്ലാന്‍ഡില്‍ നിന്നുള്ള രണ്ട് അധിക വാട്ടര്‍ ബോംബറുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. ഈ വര്‍ഷം പ്രവിശ്യയിലുടനീളം നൂറോളം കാട്ടുതീപിടുത്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണെന്നും പ്രകൃതിവിഭവ വകുപ്പ് മന്ത്രി ടോറി റുഷ്ടണ്‍ അറിയിച്ചു. വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!