Monday, July 20, 2026

കാനഡയിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നു; ജലാശയങ്ങളിൽ ജാഗ്രത വേണം; കിച്ചനർ നഗരത്തിൽ സുരക്ഷാ ക്യാമ്പയിൻ

ടൊറന്റോ: മുങ്ങിമരണങ്ങൾ തടയുന്നതിനുള്ള ബോധവൽക്കരണവുമായി ഒന്റാരിയോയിലെ കിച്ചനർ നഗരം. ഇന്ന് മുതൽ ഈമാസം 25 വരെ നടക്കുന്ന ദേശീയ മുങ്ങിമരണ പ്രതിരോധ വാരത്തിന്റെ ഭാഗമായി നഗരത്തിലെ എല്ലാ പൊതു നീന്തൽക്കുളങ്ങളിലും ജലസുരക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

‘ജലസുരക്ഷയെക്കുറിച്ച് ബോധവാന്മാരാകാം'(Prepare to be water smart) എന്നതാണ് ഈ വർഷത്തെ പ്രമേയം. ജലാശയങ്ങളിലെ സുരക്ഷ, നീന്തൽ പരിശീലനം, അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കാനഡയിൽ പ്രതിവർഷം 400-ലധികം പേർ ഒഴിവാക്കാനാകുന്ന ജലാപകടങ്ങളിൽ മരിക്കുന്നതായാണ് റിപ്പോർട്ട്. കുട്ടികൾ,വിനോദ സഞ്ചാരികൾ,ബോട്ടിങ് നടത്തുന്നവർ, യുവാക്കൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്നവർ എന്നിവരാണ് ജലാപകടങ്ങളിൽ കൂടുതലായും ഉൾപ്പെടുന്നതെന്ന് കിച്ചനർ അധികൃതർ വ്യക്തമാക്കി. കാനഡയിൽ 14 വയസ്സിന് താഴെയുള്ള കുട്ടികളിലെ പരുക്കുമായി ബന്ധപ്പെട്ട മരണങ്ങളിൽ മൂന്നാമത്തെ പ്രധാന കാരണം മുങ്ങിമരണമാണ്.നീന്തൽ അറിയാത്തവരോ പരിചയക്കുറവുള്ളവരോ ആയവരാണ് പല അപകടങ്ങളിലും ഉൾപ്പെടുന്നത്.

ജൂലൈ 25-ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക മുങ്ങിമരണ പ്രതിരോധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി, ജലസുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും അപകടങ്ങൾ തടയാനുള്ള മാർഗങ്ങളും പ്രചരിപ്പിക്കുകയാണ് കിച്ചനർ നഗരത്തിലെ സുരക്ഷ ക്യാമ്പയിനിന്റെ ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!