Monday, July 20, 2026

സാസ്കറ്റൂണിൽ വാട്ടർ സ്കീയിങ് പോരാട്ടം; കൗമാര താരങ്ങൾ മികവ് തെളിയിച്ചു;ഇനി ലക്ഷ്യം ലോകവേദി

സാസ്കറ്റൂൺ: വെസ്റ്റേൺ കാനഡയിലെ മികച്ച വാട്ടർ സ്കീയിങ് താരങ്ങൾ പങ്കെടുത്ത വെസ്റ്റേൺ കനേഡിയൻ ചാമ്പ്യൻഷിപ്പിന് സാസ്കറ്റൂണിൽ സമാപനമായി. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, സസ്കാച്വാൻ എന്നിവിടങ്ങളിൽ നിന്നായി 50-ലധികം താരങ്ങൾ സ്ലാലോം, ജമ്പ്, ട്രിക്ക് ഇനങ്ങളിൽ മാറ്റുരച്ചു.

കനേഡിയൻ നാഷണൽ വാട്ടർ സ്കീ ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതാ മത്സരമായിരുന്ന ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ദേശീയ ചാമ്പ്യൻഷിപ്പിലും തുടർന്ന് ലോക, പാൻ അമേരിക്കൻ ചാമ്പ്യൻഷിപ്പുകളിലേക്കുള്ള കനേഡിയൻ ടീമിൽ ഇടം നേടാനും അവസരമുണ്ട്.

വളർന്നുവരുന്ന യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയാണ് ഈ ചാമ്പ്യൻഷിപ്പെന്ന് മത്സരാർഥികളും സംഘാടകരും അഭിപ്രായപ്പെട്ടു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സാസ്കറ്റൂ വാട്ടർ-സ്കീ ക്ലബ്ബിൽ ഒരുക്കിയിരിക്കുന്നതെന്നും അത് പ്രാദേശിക താരങ്ങൾക്ക് വലിയ പിന്തുണയാകുന്നുവെന്നും ക്ലബ് പ്രസിഡന്റ് നോം ലൂക്കാസ് പറഞ്ഞു.

അതേസമയം, 2027 അഡാപ്റ്റീവ് വേൾഡ് വാട്ടർ സ്കീ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സാസ്കറ്റൂൺ വാട്ടർ-സ്കീ ക്ലബ് സ്വന്തമാക്കി. ലോകചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായും ക്ലബ് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!