Wednesday, July 22, 2026

പകലോമറ്റം മഹാകുടുംബയോഗം കാനഡ ചാപ്റ്റര്‍ നയാഗ്രയില്‍ നടന്നു

നയാഗ്ര: കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ പകലോമറ്റം മഹാകുടുംബയോഗം കാനഡ ചാപ്റ്റര്‍ നയാഗ്രയില്‍ നടന്നു. ശ്രീ. ബൈജു ജോര്‍ജ് പകലോമറ്റത്തിന്റെ ഭവനാങ്കണത്തില്‍ 2026 ജൂലൈ നാലിനായിരുന്നു സംഗമം നടന്നത്. ചാപ്റ്റര്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നയാഗ്ര സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോര്‍ജ് തുരുത്തിപ്പള്ളി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഹോളിക്രോസ് സഭാംഗമായ ഫാ. ഷാജി മണ്ഡപത്തിക്കുന്നേല്‍ അനുഗ്രഹ സന്ദേശം നല്‍കി. തുടര്‍ന്ന് മഹാകുടുംബയോഗം ട്രസ്റ്റ് മെമ്പര്‍ ശ്രീ. സ്റ്റാന്‍ലി ജോര്‍ജ് പകലോമറ്റം കുടുംബ ചരിത്രം ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. ജോര്‍ജി അലക്‌സാണ്ടര്‍, ശ്രീ. ജിജി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പകലോമറ്റം, താഴമണ്‍, ചെറുകര, മാമ്പറ, പാണ്ടിരിക്കല്‍, പെരുമ്പനാനി, നെടുമ്പ്‌ലാക്കല്‍, പുത്തൂര്‍, വടക്കേടത്ത്, വര്‍ക്കിന്റേടത്ത്, തൊണ്ടലില്‍, പള്ളിവാതുക്കല്‍ എന്നീ വിവിധ ശാഖകളില്‍ നിന്നായി എണ്‍പതോളം കുടുംബാംഗങ്ങള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

കുടുംബസംഗമത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. ലിജി സൂസന്‍, ജോബിന്‍ വര്‍ഗീസ്, ജീവന്‍ ജിജി, എലിസബത്ത് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫ്രാന്‍സിസ് താഴമണ്‍, അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, സാജന്‍, ജോബു, ഷിന്റോ എന്നിവരുടെ നേതൃത്വത്തിലാണ് ഉച്ചയ്ക്കും വൈകുന്നേരവുമുള്ള വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ നടത്തിയത്.

ചടങ്ങില്‍ അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചാപ്റ്റര്‍ ചെയര്‍മാനായി ശ്രീ. ബൈജു പകലോമറ്റം, സെക്രട്ടറിയായി ശ്രീ. ജോബു ജോസഫ്, ട്രഷററായി ശ്രീ. ഫ്രാന്‍സിസ് താഴമണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ശ്രീ. അലക്‌സ് അലക്‌സാണ്ടര്‍ (വൈസ് ചെയര്‍മാന്‍), ശ്രീ. റ്റോം സി. തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. സാജന്‍ മാത്യു, ഷിന്റോ തോമസ്, സൈമണ്‍ പ്ലാന്തോട്ടം, സുജിത് എബ്രാഹം, ഫിറോസ് ഫിലിപ്പ് കോശി, സാം മാമ്മന്‍, ബ്രിന്‍ലി തോമസ് എന്നിവരെയും കലാകായിക കണ്‍വീനര്‍മാരായി ഡോ. ജോബിന്‍ വര്‍ഗീസ്, എലിസബത്ത് ജോര്‍ജ്, ജീവന്‍ ജിജി എന്നിവരെയും ചുമതലപ്പെടുത്തി.

കുടുംബസംഗമം സംഘടിപ്പിക്കുന്നതിനും അതിനായി ഭവനവും സൗകര്യങ്ങളും ഒരുക്കി നല്‍കിയതിനും ശ്രീ. ബൈജു പകലോമറ്റത്തിന് യോഗത്തില്‍ മംഗള ഫലകം നല്‍കി ആദരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!