Sunday, July 26, 2026

അമേരിക്കയിലെ ഒഹായോയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി അപകടത്തിൽ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കൊളംബസ് (ഒഹായോ) ∙ ഒഹായോയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർഥി സരോഷ് ഷേത്ത് (21) ആണ് സർവകലാശാലാ ക്യാംപസിനു സമീപത്തെ നോർത്ത് ഹൈ സ്ട്രീറ്റ്–ഈസ്റ്റ് 11–ാം അവന്യു ജംക്ഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

ചുവപ്പ് സിഗ്നൽ മറികടന്നെത്തിയ കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സരോഷിനെ ഒഹായോ സ്റ്റേറ്റ് വെക്സ്നർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരും ചികിത്സയിലാണ്.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!