Wednesday, July 29, 2026

സൈബര്‍ ആക്രമണങ്ങള്‍ തിരിച്ചടിയാകുന്നു; കമ്പനികള്‍ക്ക് കോടികളുടെ സാമ്പത്തിക നഷ്ടം: IBM റിപ്പോര്‍ട്ട്

ഓട്ടവ: കാനഡയിലെ കമ്പനികള്‍ നേരിടുന്ന ഡാറ്റാ ചോര്‍ച്ചയും സൈബര്‍ ആക്രമണങ്ങളും കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ ഐബിഎമ്മിന്റെ (IBM) പുതിയ റിപ്പോര്‍ട്ട്. 2026-ല്‍ കനേഡിയന്‍ സ്ഥാപനങ്ങള്‍ ഒരു ഡാറ്റാ ചോര്‍ച്ചയ്ക്ക് ശരാശരി 7.11 മില്യണ്‍ ഡോളര്‍ (ഏകദേശം 71.1 ലക്ഷം കനേഡിയന്‍ ഡോളര്‍) ചെലവഴിക്കേണ്ടി വന്നതായി സാങ്കേതിക പഠനം വ്യക്തമാക്കുന്നു. 2025-ല്‍ ഇത് 6.98 മില്യണ്‍ ഡോളറായിരുന്നു.

ഒരു ഡാറ്റാ ചോര്‍ച്ചയിലൂടെ ശരാശരി 28,500 റെക്കോര്‍ഡുകളാണ് ചോര്‍ത്തപ്പെടുന്നത്. ആക്രമണം തിരിച്ചറിയാനും പ്രതിരോധിക്കാനും ശരാശരി 205 ദിവസമെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തെക്കാള്‍ ഉപരി ബിസിനസ് തടസ്സപ്പെടല്‍, ഡാറ്റ വീണ്ടെടുക്കല്‍, നിയമപരമായ ബാധ്യതകള്‍, ഉപഭോക്താക്കളുമായുള്ള ആശയവിനിമയം എന്നിവയാണ് ചെലവ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമാകുന്നതെന്ന് ഐബിഎം കാനഡ സെക്യൂരിറ്റി ലീഡര്‍ ക്രിസ് സിക്കാര്‍ഡ് വ്യക്തമാക്കി. ചില അവസരങ്ങളില്‍ ഈ സാമ്പത്തിക ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ട്.

ഊര്‍ജ്ജ മേഖലയിലെ കമ്പനികളിലാണ് ഡാറ്റാ ചോര്‍ച്ച ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്നത് (ശരാശരി 9.21 മില്യണ്‍ ഡോളര്‍). സാങ്കേതികവിദ്യാ മേഖലയും വ്യാവസായിക സ്ഥാപനങ്ങളുമാണ് തൊട്ടുപിന്നില്‍. വലിയ ഉപഭോക്തൃ ശൃംഖലയും സുപ്രധാന വിവരങ്ങളും കൈകാര്യം ചെയ്യുന്നതാണ് ഇവിടങ്ങളില്‍ വലിയ തുക നഷ്ടമാകാന്‍ കാരണം. റോജേഴ്സ്, ടെലസ് ഡിജിറ്റല്‍, ലോബ്ലോ, കാനഡ കമ്പ്യൂട്ടേഴ്സ് തുടങ്ങിയ പ്രമുഖ കനേഡിയന്‍ കമ്പനികള്‍ ഈ വര്‍ഷം ഡാറ്റാ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, സുരക്ഷാ സംവിധാനങ്ങളില്‍ നിര്‍മ്മിത ബുദ്ധി (AI) വ്യാപകമായി ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എഐ ഉപയോഗിക്കുന്ന കമ്പനികളുടെ ശരാശരി നഷ്ടം 5.5 മില്യണ്‍ ഡോളറായി കുറഞ്ഞപ്പോള്‍, എഐ ഉപയോഗിക്കാത്ത കമ്പനികള്‍ക്ക് 8.91 മില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായി. ആഗോളതലത്തില്‍ 602 കമ്പനികളില്‍ നടപ്പിലാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!