Wednesday, July 29, 2026

സ്റ്റോണി ക്രീക്ക് വെടിവെപ്പ്: രണ്ട് മരണം; അന്വേഷണം ആരംഭിച്ച് ഹാമില്‍ട്ടണ്‍ പോലീസ്

ഒന്റാരിയോ: സ്റ്റോണി ക്രീക്കില്‍ പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. കാന്‍ഡില്‍വുഡ് ഡ്രൈവിലെ (Candlewood Drive) ടാബി ടൗണ്‍ സഹകരണ ഹൗസിങ്് കോംപ്ലക്‌സിന് സമീപം പുലര്‍ച്ചെ 2:25 ഓടെയാണ് സംഭവം. അജ്ഞാതരുടെ വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഹാമില്‍ട്ടണ്‍ പൊലീസിലെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. അക്രമികളെക്കുറിച്ചോ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ വ്യക്തമായ സൂചനകളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തെ ചില റോഡുകള്‍ പൊലീസ് അടച്ചുപൂട്ടി പരിശോധന തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!