ഷാര്‍ലറ്റ്ടൗണ്‍: ജീവനക്കാരുടെ ക്ഷാമത്തെത്തുടര്‍ന്ന് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലുള്ള (P.E.I.) വെസ്റ്റേണ്‍ ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി വിഭാഗം വീണ്ടും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആല്‍ബര്‍ട്ടണില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ അടിയന്തിര വിഭാഗം ബുധനാഴ്ച അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസത്തില്‍ ഇത് നാലാം തവണയാണ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം അടച്ചുപൂട്ടേണ്ടി വരുന്നത്.
വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയുള്ള സാധാരണ സമയങ്ങളില്‍ എമര്‍ജന്‍സി വിഭാഗം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ അടിയന്തിര ചികിത്സ ആവശ്യമുള്ള പ്രദേശവാസികള്‍ ഒരു മണിക്കൂര്‍ യാത്രാദൂരമുള്ള സമ്മര്‍സൈഡിലെ പ്രിന്‍സ് കൗണ്ടി ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വരും.

അടിയന്തിര ഘട്ടങ്ങളില്‍ 911 എന്ന നമ്പറിലോ, മറ്റ് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് 811 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഹെല്‍ത്ത് പി.ഇ.ഐ (Health PEI) ചൊവ്വാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേഖലയിലെ ആരോഗ്യ മേഖലയില്‍ തുടരുന്ന ജീവനക്കാരുടെ കുറവ് ഇത്തരം തടസ്സങ്ങള്‍ക്ക് കാരണമാകുന്നത് പ്രദേശവാസികളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
