Thursday, July 30, 2026

കാനഡയിലേക്ക് തോക്കുമായി അനധികൃതമായി കടന്നു; പ്രതിക്ക് 2 വര്‍ഷം തടവ്

ഓട്ടവ: കാനഡയിലേക്ക് തോക്കുമായി അനധികൃതമായി കടന്നുകയറിയ കേസില്‍ പ്രതിക്ക് രണ്ടര വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് കൊളംബിയയിലെ കോടതി ശിക്ഷ വിധിച്ചത്. ജാസ്‌കരന്‍ ബാന്ത് (Jaskaran Banth) എന്നയാളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.

2025 സെപ്റ്റംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബി.സിയിലെ സര്‍റെയിലുള്ള 183 സ്ട്രീറ്റ്, 0 അവന്യൂ അതിര്‍ത്തി വഴി ഒരാള്‍ അനധികൃതമായി കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി യു.എസ് അധികൃതര്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കനേഡിയന്‍ ബോര്‍ഡര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ പ്രതിയെ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയുടെ പക്കല്‍ നിന്ന് തിരനിറച്ച തോക്ക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ ആയുധം യു.എസിലെ നെവാഡയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃതമായി ആയുധം രാജ്യത്തേക്ക് കടത്തിയതിനും, നിരോധിത ആയുധം കൈവശം വെച്ചതിനും മെയ് മാസത്തില്‍ പ്രതി കുറ്റം സമ്മതിച്ചു.

ജൂലൈ 3-നാണ് കോടതി പ്രതിക്ക് രണ്ടര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. കൂടാതെ, 10 വര്‍ഷത്തേക്ക് ആയുധങ്ങള്‍ കൈവശം വെക്കുന്നതിനും പ്രതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്റ്റാഫ് സര്‍ജന്റ് ജോണ്‍ കോര്‍ബെലി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!