Tuesday, August 4, 2026

കാൽഗറിയിലെ വാഹനാപകടത്തിൽ 4 മരണം; 4 പേർക്ക് പരുക്ക്

എഡ്മിന്റൻ: കാനഡയിലെ കാൽഗറിയിൽ സ്റ്റോണി ട്രെയിലിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി തെറ്റായ ദിശയിൽ സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

രാത്രി 11 മണിയോടെ 90th അവന്യൂ എസ്.ഡബ്ല്യുവിന് വടക്കുഭാഗത്തുള്ള സ്റ്റോണി ട്രെയിലിൽ അപകട വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തെറ്റായ ലെയിനിലൂടെ തെക്കോട്ട് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

മെഴ്സിഡസ് ബെൻസിലുണ്ടായിരുന്ന 30 കാരനായ ഡ്രൈവർ, ഒരു സ്ത്രീ, ഒരു കുട്ടി, കൂടാതെ സുബാറു കാറിലുണ്ടായിരുന്ന 43 കാരനായ ഡ്രൈവർ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് അപകടത്തിൽ മരിച്ചത്. ഷെവർലെ കാറിലുണ്ടായിരുന്ന ഡ്രൈവറും മൂന്ന് കുട്ടികളും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കാൽഗറി ഫയർ ഡിപ്പാർട്ട്മെന്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തീപിടിച്ച വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര ചികിത്സ നൽകുന്നതിനും അഗ്നിശമന സേനാംഗങ്ങളുമുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു.മെഴ്‌സിഡസ് ഡ്രൈവറുടെ അമിതവേഗതയും ലഹരി ഉപയോഗവും അപകടത്തിന് കാരണമായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!