ദുബായ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ഷിജിൻ പോളിന് സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

എട്ട് മാസം മുമ്പാണ് ഷിജിൻ പോൾ ജോലി തേടി ദുബായിലെത്തിയത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ്. ഒരു വർഷം മുമ്പാണ് ഷിജിൻ വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.
