Friday, August 7, 2026

കണ്‍സര്‍വേറ്റീവുകള്‍ക്ക് വീണ്ടും തിരിച്ചടി; രാജി പ്രഖ്യാപിച്ച് എംപിലാറി ബ്രോക്ക്

ഒന്റാരിയോ: ഒന്റാരിയോയില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ലാറി ബ്രോക്ക് രാജി പ്രഖ്യാപിച്ചു. അടുത്ത മാസം സെപ്റ്റംബര്‍ 18-ന് പാര്‍ലമെന്റ് അംഗത്വം ഔദ്യോഗികമായി ഒഴിയുമെന്ന് വ്യാഴാഴ്ച രാത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ അദ്ദേഹം അറിയിച്ചു. എംപി സ്ഥാനം ഒഴിയുന്ന ബ്രോക്ക്, തുടര്‍ന്ന് ബ്രാന്റ്‌ഫോര്‍ഡിലെ ക്രൗണ്‍ അറ്റോര്‍ണി ഓഫീസിലെ തന്റെ മുന്‍ ജോലിയിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.

ബ്രാന്റ്‌ഫോര്‍ഡ്-ബ്രാന്റ് സൗത്ത് മണ്ഡലത്തെ വര്‍ഷങ്ങളോളം പ്രതിനിധീകരിക്കാനായിരുന്നു തന്റെ ആഗ്രഹമെങ്കിലും, സൂക്ഷ്മമായ ആലോചനകള്‍ക്കൊടുവിലാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് ബ്രോക്ക് വ്യക്തമാക്കി. 2021-ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്രോക്ക്, 2025-ലെ തിരഞ്ഞെടുപ്പില്‍ 52 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ബ്രോക്കിന്റെ സേവനത്തെ പ്രശംസിച്ച കണ്‍സര്‍വേറ്റീവ് നേതാവ് പിയര്‍ പൊളിയേവ് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തി.

നിയമവും ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തമായ ശബ്ദങ്ങളിലൊരാളായിരുന്ന അദ്ദേഹം, കുറ്റകൃത്യങ്ങള്‍ക്കെതിരായ കടുത്ത നിലപാടിലൂടെ ശ്രദ്ധ നേടിയിരുന്നു. ബ്രോക്കിന്റെ രാജിയോടെ ഒന്റാരിയോയിലെ ബ്രാന്റ്‌ഫോര്‍ഡ്-ബ്രാന്റ് സൗത്ത് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം രൂപപ്പെടും. 2025ലെ ഫെഡറല്‍ തിരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ലമെന്ററി സംഘത്തില്‍ നിന്ന് പിന്മാറുന്ന ഏഴാമത്തെ എംപിയായും ബ്രോക്ക് മാറും. ഇതിനുമുമ്പ് ക്രിസ് ഡി’എന്‍ട്രമോണ്ട്, മൈക്കല്‍ മാ, മാറ്റ് ജെനെറൂ, മാരിലിന്‍ ഗ്ലാഡു എന്നിവര്‍ ലിബറല്‍ പാര്‍ട്ടിയിലേക്ക് മാറിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!