Saturday, August 8, 2026

ശബരിമല നെയ്യ് ക്രമക്കേട്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകും

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ കൂടുതല്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രതികളാകാന്‍ സാധ്യത. സാമ്പത്തിക ക്രമക്കേടില്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ ശക്തമായ നിഗമനത്തെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. നിലവില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ മാത്രമാണ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം അജികുമാര്‍ എന്നിവരെ വൈകാതെ വിജിലന്‍സ് ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളുടെ പ്രാഥമിക പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. മില്‍മയ്ക്ക് നെയ്യ് വിതരണ കരാര്‍ നല്‍കിയതിന്റെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. നിലവിലുണ്ടായിരുന്ന ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി മില്‍മയ്ക്ക് കരാര്‍ കൈമാറിയ നടപടിയും, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു നല്‍കിയ ശുപാര്‍ശകളും വരും ദിവസങ്ങളില്‍ വിശദമായി പരിശോധിക്കും.

കേസില്‍ പി.എസ്. പ്രശാന്ത്, അജികുമാര്‍ എന്നിവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിന്റെ എഫ്‌ഐആര്‍ (FIR) വിജിലന്‍സ് സംഘം ഇതിനകം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വ്യക്തമായ ടെന്‍ഡര്‍ നടപടികള്‍ മറികടന്ന് മില്‍മയ്ക്ക് കരാര്‍ നല്‍കിയതിലൂടെ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!