Sunday, August 9, 2026

കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ രഹിത വ്യാപാര കരാര്‍ ഉറപ്പാക്കണം: പിയര്‍ പൊളിയേവ്

ഒട്ടാവ: കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ രഹിത വ്യാപാര കരാര്‍ ഉറപ്പാക്കണമെന്ന് കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയര്‍ പൊളിയേവ്. മരം (lumber), സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ എന്നിവയ്ക്ക് അമേരിക്ക പൂര്‍ണ്ണമായ തീരുവ രഹിത വിപണി പ്രവേശനം നല്‍കുന്നില്ലെങ്കില്‍ ചര്‍ച്ചകളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് പൊളിയേവ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ടു.

പൊളിയേവും ഷാഡോ മന്ത്രി ഷുവലോയ് മജുംദാറുമായി ചേര്‍ന്ന് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് ഈ മുന്നറിയിപ്പ്. 15 മാസം മുമ്പ് വാഗ്ദാനം ചെയ്ത ‘നല്ല കരാര്‍’ ഉറപ്പാക്കണമെന്നും കനേഡിയന്‍ തൊഴിലാളികളുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സംരക്ഷണത്തിനായി ശക്തമായി നിലകൊള്ളണമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ടു.

ജൂലൈ 21-ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 1930-ലെ താരിഫ് ആക്റ്റിലെ സെക്ഷന്‍ 338 പ്രകാരം 28 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ കയറ്റുമതികള്‍ക്ക് 50 ശതമാനം വരെ പുതിയ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കാനഡ ചുമത്തിയ തിരിച്ചടി തീരുവകള്‍, യു.എസ്. ക്ഷീരോല്‍പ്പന്നങ്ങള്‍ക്കുള്ള വിപണി പ്രവേശനം, വിവിധ പ്രവിശ്യകള്‍ യു.എസ്. മദ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എന്നിവ പരിഹരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 19 മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇതിനെത്തുടര്‍ന്ന് വാഷിങ്ടണ്‍ ഡി.സി.യില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെങ്കിലും, നികുതി കുറയ്ക്കുന്നതിന് അപ്പുറം കാനഡയ്ക്ക് പൂര്‍ണ്ണമായ തീരുവ രഹിത പ്രവേശനവും അമേരിക്കന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളില്‍ ‘ബൈ അമേരിക്ക’ (Buy America) നിയമങ്ങളില്‍ നിന്ന് ഇളവും നേടണമെന്നാണ് പ്രതിപക്ഷത്തിന്റെ കര്‍ശന നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!