Monday, August 10, 2026

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി; 51കാരൻ അറസ്റ്റിൽ

ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് 51കാരനെ ആർ.സി.എം.പി അറസ്റ്റ് ചെയ്തു. മൺട്രിയോൾ സ്വദേശിയായ മാർക്ക് പോർലിയറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഒരു സെനറ്റർ ഉൾപ്പെടെ നിരവധി പേർക്കയച്ച ഇമെയിലിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ആർ.സി.എം.പി അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.

2017ൽ ടൊറന്റോയിലെ ഒരു പള്ളിക്ക് തീയിട്ട കേസിൽ പോർലിയർ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ആ കേസിലെ പ്രൊബേഷൻ കാലയളവിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.ശനിയാഴ്ച പോർലിയറെ കോടതിയിൽ ഹാജരാക്കിയതായി ആർ.സി.എം.പി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!