Wednesday, August 12, 2026

അര്‍ജന്റീനയില്‍ സ്വകാര്യ സ്വത്ത് നിയമത്തിനെതിരെ വന്‍ പ്രതിഷേധം; പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

ബ്യുണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദപരമായ സ്വകാര്യ സ്വത്ത് ബില്ലിനെതിരെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ വന്‍ ജനകീയ പ്രക്ഷോഭം. കോണ്‍ഗ്രസ് മന്ദിരത്തിന് മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സമാധാനപരമായി ആരംഭിച്ച സമരം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും ജലപീരങ്കിയും പ്രയോഗിച്ചു. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കും ഒരു പ്രതിഷേധക്കാരനും പരിക്കേല്‍ക്കുകയും പത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വത്ത് ഉടമസ്ഥാവകാശ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുക, സര്‍ക്കാരിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള അധികാരം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതിലെ പ്രധാന വ്യവസ്ഥകള്‍. വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഭൂവുടമകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍, വാടകക്കാരെ എളുപ്പത്തില്‍ കുടിയൊഴിപ്പിക്കാനും വനനശീകരണത്തിനും പരിസ്ഥിതി ചൂഷണത്തിനും ഇത് വഴിവെക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗ്രാമീണ ഭൂമി വിദേശികള്‍ക്ക് വാങ്ങാനുള്ള പരിധി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം തുടരുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കും വിദേശ മൂലധനത്തിനും വേണ്ടി സാധാരണക്കാരുടെയും തദ്ദേശീയ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സര്‍ക്കാര്‍ ബലികഴിക്കുകയാണെന്ന് പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു. ‘ഞങ്ങളുടെ മാതൃരാജ്യം വില്പനയ്ക്കുള്ളതല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!