Saturday, August 15, 2026

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ 1,057 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ്, ഫയര്‍, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, കറക്ഷണല്‍ സര്‍വീസ് വിഭാഗങ്ങളിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ആകെ 1,057 സേനാംഗങ്ങളാണ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കാണിച്ച സമാനതകളില്ലാത്ത ധീരതയ്ക്കുള്ള മെഡല്‍ ഫോര്‍ ഗാലന്ററി (GM) 301 പേര്‍ക്ക് ലഭിച്ചു. ഇതില്‍ 272 എണ്ണം പൊലീസ് സേനാംഗങ്ങള്‍ക്കും 29 എണ്ണം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമാണ്.

തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ച 197 പേരും ജമ്മു കശ്മീരില്‍ നിന്നുള്ള 51 പേരും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള 12 പേരും ഗാലന്ററി പുരസ്‌കാരത്തിന് അര്‍ഹരായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് (PSM) 92 പേരും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് (MSM) 664 പേരും അര്‍ഹരായി. വിശിഷ്ട സേവന മെഡലുകളില്‍ 83 എണ്ണം പൊലീസിനും 4 എണ്ണം ഫയര്‍ സര്‍വീസിനും 3 എണ്ണം സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡിനും 2 എണ്ണം കറക്ഷണല്‍ സര്‍വീസിനുമാണ്. കൂടാതെ സ്തുത്യര്‍ഹ സേവനത്തിനുള്ള 664 മെഡലുകളില്‍ 606 എണ്ണം പൊലീസ് വിഭാഗത്തിലും 28 എണ്ണം ഫയര്‍ സര്‍വീസിലും 18 എണ്ണം സിവില്‍ ഡിഫന്‍സ് വിഭാഗത്തിലും 12 എണ്ണം കറക്ഷണല്‍ സര്‍വീസിലും ലഭിച്ചു.

കേരളത്തില്‍ നിന്നും ശ്രദ്ധേയമായ നേട്ടമാണ് ഉദ്യോഗസ്ഥര്‍ സ്വന്തമാക്കിയത്. ശബരിമല സ്വര്‍ണ്ണ അപഹരണ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരന്‍ ശങ്കരന് (SP) വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. കൂടാതെ സ്തുത്യര്‍ഹ സേവനത്തിനായി രാജ്പാല്‍ മീണ (IG), ബിനു ആര്‍. പിള്ള (SP), രവികുമാര്‍ വി.ആര്‍. (DySP), ഉജ്വല്‍ കുമാര്‍ ജി. (SP), ജ്യോതിഷ് കുമാര്‍ എസ്.എല്‍. (SI), സുരേഷ് ബാബു (DySP) എന്നീ പൊലീസ് ഉദ്യോഗസ്ഥരും അര്‍ഹരായി. ഫയര്‍ സര്‍വീസില്‍ നിന്ന് രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും ജയില്‍ സര്‍വീസില്‍ നിന്ന് സുനില്‍കുമാര്‍, മോഹന്‍ദാസ് എം.കെ. എന്നിവരും സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!