കുവൈറ്റ് സിറ്റി: മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കോഴിക്കോട്-കുവൈറ്റ് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ കോഴിക്കോട് നിന്നുള്ള വിമാനം കുവൈറ്റിൽ എത്തി.
വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രവർത്തന തടസ്സങ്ങളും കാരണം കോഴിക്കോട്-കുവൈറ്റ് സർവീസ് നേരത്തെ പലതവണ റദ്ദാക്കിയിരുന്നു. സർവീസ് പുനരാരംഭിച്ചതോടെ കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.

കുവൈറ്റിലേക്ക് കൂടുതൽ വിദേശ വിമാനക്കമ്പനികളും സർവീസുകൾ പുനരാരംഭിക്കുന്നുണ്ട്. സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന ഇത്തിഹാദ് എയർവേയ്സും ഖത്തർ എയർവേയ്സും ഓഗസ്റ്റ് എട്ട് മുതൽ കുവൈറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു.
