Friday, August 14, 2026

സാൽമൊണല്ല ആശങ്ക; ഒന്റാരിയോയിൽ ഹോൾ ഫുഡ്സ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ടൊറന്റോ: സാൽമൊണല്ല (Salmonella) ബാധയേൽക്കാനുള്ള സാധ്യതയുള്ളതിനാൽ കാനഡയിലെ ഒന്റാരിയോയിൽ ഹോൾ ഫുഡ്സ് മാർക്കറ്റ് (Whole Foods Market) ചില ഭക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഈ ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ അവ കഴിക്കരുതെന്നും തിരികെ നൽകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മെക്സിക്കോയിൽ നിന്നുള്ള ജലപെനോ (Jalapeño) മുളകുകളിലെ സാൽമൊണല്ല ബാധയെ തുടർന്നാണ് ഈ ഉൽപ്പന്നങ്ങൾ പിൻവലിച്ചതെന്ന്
കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഒന്റാരിയോയിലെ സ്റ്റോറുകളിലും ഓൺലൈനായും വിറ്റഴിച്ച താഴെ പറയുന്ന സാധനങ്ങൾ ഇതിൽ ഉൾപ്പെടുന്നു

വിവിധയിനം സാൽസകൾ: Salsa Fresca Medium, Salsa Verde Mild, Salsa Roja Medium (340 ഗ്രാം പാക്കറ്റുകൾ).
പിക്ചോ ഡി ഗാലോ: Pico de Gallo Mild, Pico de Gallo Spicy, Pineapple Mango Salsa Mild (284 ഗ്രാം പാക്കറ്റുകൾ).
ഗ്വാക്കാമോലെ (Guacamoles): പല തരത്തിലുള്ള ഗ്വാക്കാമോലെ ഉൽപ്പന്നങ്ങൾ.
തയ്യാറാക്കിയ ഭക്ഷണങ്ങൾ: ചിക്കൻ ക്വസാദിയാസ് (Chicken Quesadillas) പോലുള്ള വിഭവങ്ങൾ.
കാലാവധി (Best-before dates): ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 16 വരെയുള്ള തീയതികൾ രേഖപ്പെടുത്തിയ പാക്കറ്റുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

കാനഡയിൽ ഈ ഉൽപ്പന്നങ്ങൾ കഴിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ അസുഖബാധിതരുടെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് CFIA അറിയിച്ചു.സാൽമൊണല്ല ബാധിച്ച ഭക്ഷണത്തിന് കാഴ്ചയിലോ മണത്തിലോ കേടുപാടുകൾ പ്രകടമാകണമെന്നില്ലെന്നും എന്നിരുന്നാലും അത് കഴിക്കുന്നവരെ രോഗികളാക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും CFIA വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!