ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നടത്തിയ പ്രാഥമിക ഡ്രഗ് ടെസ്റ്റില്‍ (മയക്കുമരുന്ന് പരിശോധന) രണ്ട് പൈലറ്റുമാര്‍ കൂടി പരാജയപ്പെട്ടു. ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിമാനക്കമ്പനിയിലെ എല്ലാ പൈലറ്റുമാര്‍ക്കും മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കിയത്.

പുതിയതായി ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റുമാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയര്‍ത്തുന്നത്.
