Saturday, August 22, 2026

കന്നിയങ്കത്തിൽ തന്നെ കപ്പ്; പുന്നമട കീഴടക്കി അരോമ ചുണ്ടൻ

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ കന്നിയങ്കത്തിൽ തന്നെ കിരീടം സ്വന്തമാക്കി അരോമ ചുണ്ടൻ. കൊല്ലം ജില്ലയിൽ നിന്നുള്ള ബോട്ട് ക്ലബായ അരോമ, ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിലാണ് പുന്നമടയിൽ ജലരാജാവായത്.

4 മിനിറ്റ് 23.328 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് അരോമ ഫിനിഷിങ് പോയിന്റ് തൊട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നടുഭാഗം, വീയപുരം ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചരിത്രനേട്ടം സ്വന്തമാക്കിയത്.

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിൽ കൊല്ലം ജില്ല ആദ്യമായാണ് കപ്പിൽ മുത്തമിടുന്നത്. ആറ് ഹീറ്റ്സുകളിലായി 22 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിച്ചത്.ആവേശകരമായ ഫൈനലിൽ അവസാന നിമിഷം വരെ കടുത്ത പോരാട്ടമാണ് നടന്നത്. ഫോട്ടോ ഫിനിഷിലൂടെയാണ് ജേതാവിനെ നിർണയിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ജില്ലാ കലക്ടർ ഷാജി വി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!