നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ബിഹാറില്‍ ആശങ്ക. പല നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. ഗംഗ, ഗണ്ഡക്, കോസി, ബുര്‍ഹി ഗണ്ഡക് നദികളിലെ ജലനിരപ്പ് ഉയരുന്നതാണ് ആശങ്കയ്ക്ക് കാരണം.
ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന്, വാല്മീകി നഗറിലെ ബാരേജിന്റെ 36 ഷട്ടറുകളും തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഗണ്ഡക് ബാരേജില്‍ നിന്ന് ഏകദേശം 1.02 ലക്ഷം ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്.

നേപ്പാളില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളും നിരീക്ഷണത്തിലാണ്. പ്രളയജലം ഒഴുകിയെത്തുന്നതിനാല്‍ യുപിയിലും ജാഗ്രത തുടരുകയാണ്. ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങളിലും അപകട സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണത്തിനും തുടര്‍നടപടികള്‍ക്കും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദേശം നല്കി.
