Sunday, August 30, 2026

പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്‌ബെക്കിസ്ഥാനില്‍; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി താഷ്‌കന്റില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അടിസ്ഥാനസൗകര്യം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജം, വിദ്യാഭ്യാസം, ഡിജിറ്റല്‍ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. വികസന മുന്‍ഗണനകളും ഭാവി കാഴ്ചപ്പാടുകളും നേതാക്കള്‍ പരസ്പരം പങ്കുവെക്കും.

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് മിര്‍സിയോയേവ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. സന്ദര്‍ശനവേളയില്‍ ഉസ്ബെക്കിസ്ഥാന്‍ യോഗ ഫെഡറേഷന്‍ സംഘടിപ്പിച്ച യോഗാ സെഷനിലും മോദി പങ്കെടുത്തു. ഉസ്ബെക്കിസ്ഥാനില്‍ യോഗയ്ക്ക് ലഭിക്കുന്ന ജനപ്രീതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധവും വ്യക്തമാക്കുന്നതാണ് ഈ പരിപാടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മാരകവും മഹാത്മാഗാന്ധി സെന്ററും അദ്ദേഹം സന്ദര്‍ശിക്കും.

തുടര്‍ന്ന്, 26-ാമത് എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാനായി നാളെ അദ്ദേഹം കിര്‍ഗിസ് റിപ്പബ്ലിക്കിലേക്ക് തിരിക്കും. ഉച്ചകോടിയുടെ ഭാഗമായി വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, ആറാമത് വേള്‍ഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും സംബന്ധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!